വയനാട് മെഡിക്കല്‍ കോളജ് മടക്കിമലയില്‍ വേണം: ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

കമ്പളക്കാട്: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മടക്കിമലയിലെ ദാനമായി ലഭിച്ച ഭൂമിയില്‍ തന്നെ പുനസ്ഥാപിക്കാന്‍ നിയമപരവും, ജനകീയവുമായ മുന്നേറ്റങ്ങള്‍ നടത്താനും, അതിനാവശ്യമായ പ്രചാരണങ്ങള്‍ നടത്തുവാനും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഇ.പി ഫിലിപ്പ് കുട്ടി ചെയര്‍മാനും വിജയന്‍ മടക്കിമല ജനറല്‍ കണ്‍വീനറുമായാണ് താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ചത്. ഗഫൂര്‍ വെണ്ണിയോട്, അഡ്വ. പി. എം. രാജീവ്, എടത്തില്‍ അബ്ദുറഹിമാന്‍, വി.പി. യൂസഫ്, പ്രിന്‍സ് കോട്ടത്തറ (വൈസ് ചെയര്‍മാന്‍മാര്‍), ബെന്നി തൃക്കൈപ്പെറ്റ, ഇക്ബാല്‍ മുട്ടില്‍, ജോബിന്‍ ജോസ്, സി.പി. അഷറഫ്, ബഷീര്‍ മുളറമ്പത്ത് (കണ്‍വീനര്‍മാര്‍), വി.പി. അബ്ദുല്‍ ഷുക്കൂര്‍ (ട്രഷറര്‍). പ്രമുഖ അഭിഭാഷകരെ ഉള്‍പ്പെടുത്തി ലീഗല്‍ സെലും നവ മാധ്യമങ്ങളില്‍ പ്രചരണം നടത്താന്‍ സൈബര്‍ സെല്ലും രൂപീകരിക്കും. പരമാവധി വിവരവകാശ രേഖകള്‍ ശേഖരിക്കുന്നതിനും യോഗം തീരുമാനിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles