അങ്കണവാടി ജീവനക്കാര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കലക്ടറേറ്റ് പടിക്കല്‍ അങ്കണവാടി ജീവനക്കാരുടെ ധര്‍ണ സിഐടിയു ജില്ലാ ട്രഷറര്‍ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പേഴ്‌സ് അസോസിയേഷന്‍(സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. കാസ് ഫോണുകളില്‍ കവറേജ് കിട്ടുന്ന സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനു സാഹചര്യം ഒരുക്കുക, ഗുണഭോക്താക്കളുടെ ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടുക, ജീവനക്കാര്‍ സ്വന്തം ഫോണ്‍ റീചാര്‍ജ് ചെയ്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന നിര്‍ദേശം പിന്‍വലിക്കുക, പ്രൊജക്ട്, ഏരിയ മീറ്റിംഗുകള്‍ സൗഹാര്‍ദപരമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സിഐടിയു ജില്ലാ ട്രഷറര്‍ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. പി.എസ്. രമാദേവി അധ്യക്ഷത വഹിച്ചു. വി.വി. ബേബി, പി.വി. സഹദേവന്‍, പി. സ്റ്റെല്ല പീറ്റര്‍, കെ.വി. ഉമ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles