പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സി.പി.ഐ.എം പ്രാദേശിക നേതാവ് അറസ്റ്റില്‍.
കാസര്‍ഗോഡ് പിലിക്കോട് സി.പി.ഐ.എം ഏച്ചിക്കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറിയും സ്‌കൂള്‍ പി.ടി.എ പ്രസിഡന്റുമായ ടി.ടി ബാലചന്ദ്രനെയാണ് ചന്തേര പൊലീസ് അറസ്റ്റു ചെയ്തത്. സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പെണ്‍കുട്ടിക്കെതിരെ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്. പെണ്‍കുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ സംസാരിക്കുകയും സ്പര്‍ശിക്കുകയും ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് ഇയാളെ നീക്കിയതായാണ് വിവരം.

0Shares

Leave a Reply

Your email address will not be published.

Social profiles