യൂത്ത് കോണ്‍ഗ്രസ് അംബേദ്കര്‍ ജയന്തി ആഘോഷിച്ചു

പുല്‍പള്ളി അംബേദ്കര്‍ കോളനിയില്‍ അംബേദ്കര്‍ ജയന്തി ആഘോഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.കെ.ഇന്ദ്രജിത് ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി:യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അംബേദ്കര്‍ കോളനിയില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.കെ.ഇന്ദ്രജിത് ഉദ്ഘാടനം ചെയ്തു. കോളനിയിലെ കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എം.പൗലോസ് നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. സിജു പൗലോസ് തോട്ടത്തില്‍, പി.ശങ്കരന്‍, മണി പമ്പനാല്‍, ലയണല്‍ മാത്യു, ഗഫൂര്‍ പടപച്ചാല്‍, അഭിലാഷ് ജോര്‍ജ്, രാജു ചേകാടി, യൂനസ് അലി, ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles