പേപ്പട്ടിയെന്നു സംശയിക്കുന്ന തെരുവുനായയുടെ ആക്രമണത്തില്‍ 10 കുട്ടികളടക്കം 31 പേര്‍ക്കു പരിക്ക്

തെരുവുനായയുടെ കടിയേറ്റ് കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വയോധിക.

കല്‍പറ്റ: പേപ്പട്ടിയെന്നു സംശയിക്കുന്ന തെരുവുനായയുടെ ആക്രമണത്തില്‍ നഗരത്തില്‍ 10 കുട്ടികളും വയോധികരുമടക്കം 31 പേര്‍ക്ക് പരിക്ക്. പള്ളിത്താഴെ, എമിലി, മുണ്ടേരി, മെസ്ഹൗസ് റോഡ്, അമ്പിലേരി എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് കടിയേറ്റത്. കുട്ടികളില്‍ മുഖത്തു കടിയേറ്റ പള്ളിത്താഴെ മൈതാനി സ്വദേശിനിയായ മൂന്നു വയസ്സുകാരിയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 പേര്‍ ജനറല്‍ ആശുപത്രിയിലും 10 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. നഗരത്തില്‍ അലഞ്ഞുതിരിയുന്ന ഏതാനും നായ്ക്കള്‍ക്കും കടിയേറ്റു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മണിക്കൂറുകളോളം നഗരത്തില്‍ പരിഭ്രാന്തി പരത്തിയ നായയെ പള്‍സ് എമര്‍ജന്‍സി ടീം ആറുമണിയോടെയാണ് കുടുക്കിട്ടു പിടികൂടി നഗരസഭയ്ക്കു കൈമാറിയത്. നായയെ തിങ്കളാഴ്ച കേരള വെറ്ററിനിറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്കു കീഴില്‍ പൂക്കോടിലുള്ള ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയമാക്കിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു മുനിസിപ്പില്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബ് പറഞ്ഞു. ആക്രമണം നടത്തിയതു പേപ്പട്ടിയാണോയെന്നു സ്ഥിരീകരിക്കുന്നതിനു പരിശോധനാഫലം ലഭിക്കണം.

Leave a Reply

Your email address will not be published.

Social profiles