ആദിവാസി തോട്ടില്‍ മരിച്ച നിലയില്‍

കല്‍പറ്റ: ആദിവാസിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിണങ്ങോട് പുത്തന്‍വീട് കോളനിയിലെ മുരളിയാണ്(45)മരിച്ചത്. കമ്മാടം കുന്നിലെ തോട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഞായറാഴ്ച രാത്രി പാലത്തില്‍നിന്നു വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുട്ടില്‍ സ്വദേശിയാണ് മുരളി. പിണങ്ങോട് ഭാര്യ ലീലയുടെ വീട്ടിലാണ് താമസം. വൈത്തിരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Leave a Reply

Your email address will not be published.

Social profiles