പ്രധാനാധ്യാപകരെ ഉച്ചഭക്ഷണച്ചുമതലയില്‍നിന്നു ഒഴിവാക്കണം-കെ.പി.പി.എച്ച്.എ

എം.എന്‍.വര്‍ക്കി, സജി ജോണ്‍

നടവയല്‍: പ്രധാനാധ്യാപകരെ ഉച്ചഭക്ഷണച്ചുമതലയില്‍നിന്നു ഒഴിവാക്കി കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍(കെ.പി.പി.എച്ച്.എ) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പ്രഭാത-ഉച്ചഭക്ഷണ കാര്യങ്ങളിലേക്ക് പ്രധാനാധ്യാപകര്‍ മാറുമ്പോള്‍ അക്കാദമികരംഗത്തു മതിയായ ശ്രദ്ധ ചെലുത്താന്‍ കഴിയാതാകുകയാണെന്നു സമ്മേളനം വിലയിരുത്തി. ഉച്ചഭക്ഷണത്തിനാവശ്യമായ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. പൂതാടി പഞ്ചാത്ത് പ്രസിഡന്റ് ജസി സാബു ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ വനിതാഫോറം ജില്ലാ ചെയര്‍പേഴ്‌സണ്‍
മിന്‍സിമോള്‍ അധ്യക്ഷത വഹിച്ചു. സര്‍വീസില്‍നിന്നു വിരമിക്കുന്ന ബെന്നി ആന്റണി(സെന്റ് ആന്റണീസ് എ.യു.പി.എസ്, കോട്ടത്തറ), കെ.എല്‍.തോമസ് (ജി.എം.യു.പി.എസ്, അഞ്ചുകുന്ന്), ജോയി ജോസഫ് (എ.എല്‍.പി.എസ്, കോക്കടവില്‍), എം.വി.രാജന്‍ (സെന്റ് തോമസ് എല്‍.പി.എസ്, അരിഞ്ചെര്‍മല), എന്‍.കെ.അസൈന്‍(എ.എല്‍.പി.എസ്, നായ്ക്കട്ടി), അബ്രഹാം കെ.മാത്യു (സെന്റ് മേരീസ് യു.പി.എസ്, തരിയോട്), സുരേഷ് ബാബു വാളല്‍ (വാളല്‍ യു.പി സ്‌കൂള്‍), പി.ഒ.ശ്രീലത (എച്ച്.ഐ.എം യു.പി.എസ്, കല്‍പറ്റ) എന്നിവര്‍ക്കു യാത്രയയപ്പ് നല്‍കി. സംസ്ഥാന സെക്രട്ടറി ജി.സുനില്‍കുമാര്‍, മധ്യമേഖല പ്രസിഡന്റ് എം.ടി.ആന്റണി, സജി ജോണ്‍, എന്‍.എം.വര്‍ക്കി, കെ.കെ.പ്രേമചന്ദ്രന്‍, ബിനോജ് ജോണ്‍, ബിജു മാത്യു, പി.ജെ.മെജോഷ്, കെ.സി.സിന്ധു, റോഷ്‌നി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കെ.ജെ.ജോസഫ്, സ്റ്റാന്‍ലി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. ഭാരവാഹികളായി എന്‍.എം.വര്‍ക്കി(പ്രസിഡന്റ്), കെ.സിന്ധു(വൈസ് പ്രസിഡന്റ്), സജി ജോണ്‍(സെക്രട്ടറി), ജിജി ജോസ്(ജോയിന്റ് സെക്രട്ടറി), ബിനോജ് ജോണ്‍(ട്രഷറര്‍), പി.ജെ.മെജോഷ്, ബിജു മാത്യു(സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. വനിതാഫോറം ഭാരവാഹികള്‍: കെ.ജെ.മിന്‍സിമോള്‍(ചെയര്‍പേഴ്‌സണ്‍), ബിന്ദു ലക്ഷ്്മി(വൈസ് ചെയര്‍പേഴ്‌സണ്‍), പി.ജെ.ജാസി(കണ്‍വീനര്‍), ദിവ്യ അഗസ്റ്റിന്‍(ജോയിന്റ് കണ്‍വീനര്‍).സംസ്ഥാന വരണാധികാരി ഇ.എം.പദ്മിനി തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Social profiles