യൂത്ത് സെന്റര്‍ ലൈബ്രറി: ആദ്യകാല നേതാക്കള്‍ പുസ്തകങ്ങള്‍ നല്‍കി

ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ ഓഫീസ് മന്ദിരത്തിലെ ലൈബ്രറിയിലേക്കു സംഘടനയുടെ ആദ്യകാല സെക്രട്ടറി പി.സൈനുദ്ദീന്‍ സംഭവന ചെയ്ത പുസ്തകങ്ങള്‍ പ്രസിഡന്റ് കെ.എം.ഫ്രാന്‍സിസും സെക്രട്ടറി കെ.റഫീഖും ഏറ്റുവാങ്ങുന്നു.

കല്‍പറ്റ: ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ ഓഫീസ് മന്ദിരത്തില്‍(യൂത്ത് സെന്റര്‍)ആരംഭിക്കുന്ന ഗ്രന്ഥാലയത്തിലേക്കു സംഘടനയുടെ ആദ്യകാല നേതാക്കള്‍ പുസ്തകങ്ങള്‍ സംഭാവന ചെയ്തു. ആദ്യകാല ജില്ലാ സെക്രട്ടറി പി.സൈനുദ്ദീന്‍ 101 പുസ്തകങ്ങള്‍ നല്‍കി. അദ്ദേഹത്തിന്റെ വസതിയില്‍ ജില്ലാ സെക്രട്ടറി കെ.റഫീഖും പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസും ചേര്‍ന്ന് ഏറ്റുവാങ്ങി. മുന്‍ ജില്ലാ പ്രസിഡന്റുമാരായ പി.ആര്‍.ജയപ്രകാശ്, കെ.ഷമീര്‍, മുന്‍ ജില്ലാ സെക്രട്ടറി എന്‍.കെ.ജോര്‍ജ്, മുന്‍ ജില്ലാ ട്രഷറര്‍മാരായ പി.കെ.ബാബുരാജ്, കെ.യൂസഫ്, മുന്‍ ജില്ലാ കമ്മിറ്റിയംഗം സന്തോഷ്‌കുമാര്‍ തുടങ്ങിയവരും പുസ്തകങ്ങള്‍ ലഭ്യമാക്കി. ഏപ്രില്‍ 24നാണ് യൂത്ത് സെന്റര്‍ ഉദ്ഘാടനം.

Leave a Reply

Your email address will not be published.

Social profiles