പലചരക്കുകടയിലെ ബെഞ്ചില്‍ മരിച്ചനിലയില്‍ കണ്ടയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു വിട്ടു

മാനന്തവാടി: തൃശിലേരിയില്‍ പലചരക്കുകടയിലെ ബെഞ്ചില്‍ മരിച്ചനിലയില്‍ കണ്ട ആനപ്പാറ മണല്‍പ്പാളി കോളനിയിലെ നാരായണന്റെ മൃതദേഹം(49) തിരുനെല്ലി പോലീസ് ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടത്തിനു വിട്ടു. ഞായറാഴ്ച രാത്രി കടയുടെ പുറത്തുള്ള ബെഞ്ചില്‍ നാട്ടുകാരുമായി സംസാരിച്ച നാരായണന്‍ ഡസ്‌കില്‍ തലവെച്ചു ഉറങ്ങി. അതേനിലയില്‍ തിങ്കളാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ:ബിന്ദു. മക്കള്‍: ആതിര, വിഷ്ണു.

Leave a Reply

Your email address will not be published.

Social profiles