വെങ്ങപ്പള്ളി അക്കാദമി ഹിഫ്ള് കോളജ് അപേക്ഷകള്‍ 25 വരെ

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയുടെ കീഴില്‍ നടന്നു വരുന്ന ഉമറലി ശിഹാബ് തങ്ങള്‍ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍ പുതുതായി ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള അപേക്ഷ ഏപ്രില്‍ 25 വരെ സ്വീകരിക്കും. മദ്രസയും സ്‌കൂളും 5-ാം ക്ലാസ് പൂര്‍ത്തിയാക്കിയവരും ജൂണ്‍ 10ന് പതിനൊന്നര വയസ്സ് കവിയാത്തവരുമായിരിക്കണം അപേക്ഷകര്‍. മൂന്നു വര്‍ഷക്കാലമാണ് കാലയളവ്. ശേഷം അക്കാദമി സ്ഥാപനങ്ങളില്‍ തുടര്‍പഠന സൗകര്യം ലഭിക്കും. പേര്, സ്ഥലം, പിതാവിന്റെ പേര്, ജനനതിയ്യതി, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ 9447313999 എന്ന നമ്പറില്‍ വാട്സപ്പ് ചെയ്താണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടത്. ഏപ്രില്‍ 25 വരെ രജിസ്ട്രേഷന്‍ ചെയ്യുന്നവര്‍ മെയ് ആദ്യത്തില്‍ നടക്കുന്ന സെലക്ഷന്‍ പരീക്ഷയില്‍ പങ്കെടുക്കണം. വിജയികളാവുന്നവര്‍ക്കാണ് പ്രവേശനം നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published.

Social profiles