വയനാട്ടിലെ എഴുത്തുകാരുടെ സൗഹൃദ സംഗമം നടവയലില്‍ 24ന്

നടവയല്‍ കോ-ഓപറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍.

പനമരം: നടവയല്‍ കോ-ഓപറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റി 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് വയനാട്ടിലെ എഴുത്തുകാരുടെ സൗഹൃദ സംഗമം ഏപ്രില്‍ 24നു നടവയലില്‍ നടത്തും. സൊസൈറ്റി പ്രസിഡന്റ് പി.എ.ദേവസ്യ, ഡയറക്ടറര്‍മാരായ വി.ജെ.തോമസ്, മേരി ഐമനച്ചിറ, ജോസ് മാത്യൂ, ജയിംസ് ജോസഫ്, സച്ചിന്‍ സുനില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. രാവിലെ 10.30നു സംഗമം തുടങ്ങും. പുസ്തക പ്രദര്‍ശനവും വില്‍പനയും ഉണ്ടാകും. സൊസൈറ്റി തുടങ്ങുന്ന ഗ്രന്ഥശാലയുടെ ഉദ്ഘാടനം സാഹിത്യകാരന്‍ കെ.ജെ.ബേബി നിര്‍വഹിക്കും. തൊഴില്‍ പരിശീലനം, കലാ-കായിക പരിശീലനം, പി.എസ്.സി കോച്ചിംഗ്, ഐ.ഇ.എല്‍.ടി.എസ് വിദേശഭാഷാ പരിശീലനം, വര്‍ക്ക് നിയര്‍ ഹോം തുടങ്ങിയ മേഖലകളിലും സൊസൈറ്റി ഇടപെടും. സംഗമത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന എഴുത്തുകാര്‍ 9447518389, 9447544841 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published.

Social profiles