നക്ഷത്ര വീട് ഉദ്ഘാടനം ചെയ്തു

നക്ഷത്ര വീട് കൊളഗപ്പാറ മലങ്കര ആര്‍ക്കേഡില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: ഓള്‍ ഇന്ററാക്ടീവ് ട്രസ്റ്റ് ഓഫ് ടെക്‌നീഷ്യന്‍സ് ആന്റ് ആര്‍ട്ടിസ്റ്റ് ട്രസ്റ്റിന്റെ ഔദ്യോഗിക കാര്യാലയം ‘നക്ഷത്ര വീട്’ കൊളഗപ്പാറ മലങ്കര ആര്‍ക്കേഡില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വളര്‍ന്ന് വരുന്ന കലാകാരന്മാരുടെയും ടെക്‌നീഷ്യന്‍മാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും കഷ്ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കാനും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട് വെക്കുന്നതിനും വിവാഹം നടത്തിക്കൊടുക്കുന്നതിനും വേണ്ടിയാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ ചെയര്‍മാന്‍ ഉണ്ണി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍, വാര്‍ഡ് മെമ്പര്‍ ബിന്ദു മോഹന്‍ ദാസ്, കെ. ജയകാന്തന്‍ കോഴിക്കോട് പ്രസംഗിച്ചു. സെക്രട്ടറി രമേഷ് കൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ കെ. പീതാംബരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles