അംബേദ്കര്‍ ഗ്രാമം പദ്ധതി: ആനോത്ത് കോളനിയില്‍ ഒരു കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കും

ആനോത്ത് കോളനിയില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ മുന്‍ഗണനാക്രമം തീരുമാനിക്കുന്നതിനു ചേര്‍ന്ന യോഗത്തില്‍ ടി.സിദ്ദീഖ് എം.എല്‍.എ പ്രസംഗിക്കുന്നു.

കല്‍പറ്റ: പൊഴുതന പഞ്ചായത്തിലെ ആനോത്ത് കോളനിയില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഒരു കോടി രൂപയുടെ വികസന പ്രവൃത്തികള്‍ നടത്തും. നിയോജകമണ്ഡലം എം.എല്‍.എ ടി.സിദ്ദീഖ് ശുപാര്‍ശ ചെയ്തതനുസരിച്ചാണ് കോളനിയെ പദ്ധയില്‍ ഉള്‍പ്പെടുത്തിയത്. നടപ്പിലാക്കേണ്ട പദ്ധതികളുടെ മുന്‍ഗണനാക്രമം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കോളനിയില്‍ ചേര്‍ന്ന യോഗത്തില്‍ നിശ്ചയിച്ചു. കുടിവെള്ളം, തെരുവുവിളക്ക്, റോഡ്, ഡ്രെയിനേജ് നവീകരണം, വീടുകളുടെ അറ്റകുറ്റപ്പണി, മാലിന്യ സംസ്‌കരണ സംവിധാനം, വനിതകള്‍ക്കു തൊഴില്‍ എന്നീ ക്രമത്തിലാണ് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക. പ്രവൃത്തികളുടെ അവലോകനത്തിനു കോളനി പ്രതിനിധികളായി മനോഹരന്‍, ജലജ, ഗണേശന്‍, ജിനീഷ്, ഷിജു എന്നിവരെ തെരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അബ്ദുറഹ്‌മാന്‍, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന, വൈസ് പ്രസിഡന്റ് കെ.വി.ബാബു, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെംബര്‍ എന്‍.സി. പ്രസാദ്, വൈത്തിരി പഞ്ചായത്ത് മെംമ്പര്‍ നിഖില്‍ വാസു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മനോഹരന്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എം.എന്‍.ബാബുരാജന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles