സ്പ്രിന്റ് ട്രയാത്തലോണ്‍ മത്സരം നടത്തി

സ്പ്രിന്റ് ട്രയാത്തലോണ്‍ മത്സരത്തിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഫ്‌ലാഗ് ഓഫ് ചെയ്യുന്നു.

മാനന്തവാടി: കേരള ട്രയാത്തലോണ്‍ അസോസിയേഷന്റേയും വയനാട് ജില്ലാ ട്രയാത്തലോണ്‍ അഡ്‌ഹോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റേയും, വയനാട് ഡി.ടി.പി.സിയുടെയും സഹകരണത്തോടെ ലോക ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ‘പഴശ്ശിരാജ ട്രയാത്തലോണ്‍ ‘ എന്ന പേരില്‍ ഒരു സ്പ്രിന്റ് ട്രയാത്തലോണ്‍ മത്സരം നടത്തി. മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നിന്നും ആരംഭിച്ച് കാട്ടികുളത്ത് പോയി പഴശ്ശി പാര്‍ക്കില്‍ എത്തുന്ന രീതിയിലായിരുന്നു മത്സരം. 750 മീറ്റര്‍ നീന്തല്‍, 20 കിലോ മീറ്റര്‍ സൈക്ലിംഗ്, 5 കിലോമീറ്റര്‍ ഓട്ടം എന്നതായിരുന്നു മത്സരം. ദേശീയ ട്രയാത്തലോണ്‍ മത്സരത്തിന് യോഗ്യത നേടിയ താരങ്ങള്‍ ഉള്‍പ്പടെ 20 ല്‍ അധികം താരങ്ങള്‍ പങ്കെടുത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് സലീം കടവന്‍ സ്വാഗതം പറഞ്ഞു. ട്രയാത്ത ലോണ്‍ ജില്ലാ പ്രസിഡണ്ട് ഗോപകുമാര്‍ വര്‍മ്മ അധ്യക്ഷത വഹിച്ചു. ട്രയാത്തലോണ്‍ സംസ്ഥാന സെക്രട്ടറി വി.ജി അജിത് കുമാര്‍ മുഖ്യാതിഥിയായിരുന്നു. സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളകുളം, ഡി.ടി.പി.സി മാനേജര്‍ ബിജു ജോസഫ്, ലൂക്കാ ഫ്രാന്‍സിസ്, യു. ഹരിദാസ്, പി. ഷിനോജ്, മയൂഖം പ്രഭാകരന്‍, എന്‍.കെ ഷബീര്‍, അരുണ്‍ ടി. ജോസ്, ഷാര്‍മിളി ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു. മത്സരത്തിന് കേരള ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles