ഇരട്ടകളുടെ സംഗമം: സ്വാഗതസംഘം രൂപീകരിച്ചു

കല്‍പറ്റ: എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെ നേതൃത്വത്തില്‍ ജനുവരി 29ന് സംഘടിപ്പിക്കുന്ന മലബാറിലെ ഇരട്ടകളുടെ സംഗമത്തിന്റെ(യുഗ്മ-2023)നടത്തിപ്പിനു എടപ്പെട്ടി പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗം സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി വികാരി റവ.ഡോ.തോമസ് ജോസഫ് തേരകം(ചെയര്‍മാന്‍), അഡ്വ.റെജിമോള്‍ ജോണ്‍(ജനറല്‍ കണ്‍വീനര്‍), സജയന്‍ മാത്യു(പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. 2019ല്‍ എടപ്പെട്ടിയില്‍ നടത്തിയ പ്രഥമ ഇരട്ടകളുടെ സംഗമം വലിയ വിജയമായിരുന്നു. ഇതാണ് സംഗമം വീണ്ടും സംഘടിപ്പിക്കുന്നതിനു പ്രചോദനമായതെന്നു സ്വാഗതസംഘം ചെയര്‍മാന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles