![](https://keralacorrespondent.com/wp-content/uploads/2022/10/ganja.jpg)
മുത്തങ്ങ: മുത്തങ്ങ എക്സൈസ് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കെ.എസ്.ആര്.ടി.സി ബസ്സില്‍ വെച്ച് 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴിക്കോട് മലയമ്മ പുളിച്ചോച്ചാലില്‍ മുഹമ്മദ് അഫീഫ് പി.സി (22) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. പരിശോധനയ്ക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് പി.എ പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജു എം.സി, അബ്ദുല്‍സലിം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷഫീഖ്, അമല്‍ തോമസ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഖില, അനിത എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.