ഇന്നിന്റെ യുവത്വം ശ്രദ്ധയും കരുതലും; പ്രഭാഷണം നടത്തി

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ മഹൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന പരിപാടിയോടനുബന്ധിച്ച് ഇന്നിന്റെ യുവത്വം ശ്രദ്ധയും കരുതലും എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.ആർ ബാബുരാജ് വിഷായവതരണം നടത്തി. ശിഹാബുദ്ധീൻ ദാരിമി ഉദ്ഘാടനം ചെയ്തു. എ.വി അഷറഫ് അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുൽ ഗഫൂർ ഹുദവി,മഹല്ല് പ്രസിഡന്റ് എ.സി മുജീബ്, എം. മുഹമ്മദ് ബഷീർ, സി. മുഹമ്മദ്, എ. അബ്ദുറഹ്മാൻ, എ അബ്ദു നാസർ തുടങ്ങിയവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles