സംഭരണത്തിനു സര്‍ക്കാര്‍തല സംവിധാനം ഇല്ല; വയനാട്ടില്‍ നാളികേര കര്‍ഷകര്‍ക്കു ദുരിതം

കല്‍പറ്റ: സംഭരണത്തിനു സര്‍ക്കാര്‍തലത്തില്‍ സംവിധാനം ഇല്ലാത്തതു വയനാട്ടില്‍ നാളികേര കര്‍ഷകര്‍ക്കു വിനയായി. ഉത്പാദനച്ചെലവിനു ആനുപാതികമായ വില പൊതുവിപണിയില്‍ നാളികേരത്തിനു ലഭിക്കുന്നില്ല. ഇതു കൃഷിക്കാര്‍ക്കു കനത്ത നഷ്ടത്തിനു കാരണമാകുകയാണ്. നാളികേരം വിപണിയില്‍ വില്‍ക്കുമ്പോള്‍ കിലോഗ്രാമിനു 20 രൂപ വരെയാണ് കൃഷിക്കാര്‍ക്കു ഇപ്പോള്‍ ലഭിക്കുന്നത്....

തമിഴ്‌നാട് സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ ആറു പേര്‍ പിടിയില്‍

കല്‍പറ്റ: ജോലി വാഗ്ദാനം ചെയ്തു വയനാട്ടിലെത്തിച്ച തമിഴ്‌നാട് സ്വദേശിനിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ച കേസില്‍ രണ്ടു സ്ത്രീകളടക്കം ആറു പേര്‍ അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് (33), വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാന്‍ (42), തമിഴ്‌നാട് സ്വദേശി...

ജില്ലാ മെഡിക്കൽ ഓഫീസർക്ക് യാത്രയയപ്പ് നൽകി

ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായി പ്രൊമോഷൻ ലഭിച്ച് സ്ഥലം മാറിപ്പോകുന്ന ഡോ. സക്കീനക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ സഹപ്രവർത്തകർ യാത്രയയപ്പ് നൽകുന്നു. കൽപറ്റ: ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായി പ്രൊമോഷൻ ലഭിച്ച് തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന ഡോ. സക്കീനക്ക് ജില്ലാ മെഡിക്കൽ...

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണം: അഗ്രികള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍

കേരള അഗ്രികള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ മാനന്തവാടിയില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ കെ.പി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി:പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്ന് കേരള അഗ്രികള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍...

സെറിബ്രല്‍ പള്‍സി: ക്ലാസ് നടത്തി

വെള്ളമുണ്ട: ലോക സെറിബ്രല്‍ പാള്‍സി ദിനത്തില്‍ അല്‍ കറാമ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 'സെറിബ്രല്‍ പാള്‍സിയും ചികിത്സാരീതികളും' എന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ക്കായി ക്ലാസ് നടത്തി. ട്രസ്റ്റ് സെക്രട്ടറി മമ്മൂട്ടി അധ്യക്ഷത വഹിച്ചു. 'ആശ' യുനാനി ക്ലിനിക്കിലെ ഡോ.മുഹമ്മദ് സുഹൈല്‍ ക്ലാസെടുത്തു.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: സര്‍വേ ആരംഭിച്ചു

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഓണ്‍ലൈന്‍ സര്‍വേ വയനാട് ജില്ലാതല ഉദ്ഘാടനം ചീക്കല്ലൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍ നിര്‍വഹിക്കുന്നു. കല്‍പറ്റ: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വയനാട്ടില്‍ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുത്ത മുനിസിപ്പാലിറ്റികളിലും...

സിമന്റ് വിലക്കയറ്റം: തിങ്കളാഴ്ച സിഡബ്ല്യുഎസ്എ സായാഹ്‌ന ധര്‍ണ

കല്‍പറ്റ: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍(സിഡബ്ല്യുഎസ്എ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച കല്‍പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി ടൗണുകളില്‍ സായാഹ്ന ധര്‍ണ നടത്തും.നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സിമന്റ് വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചാണ് സമരമെന്നു സിഡബ്ല്യുഎസ്എ ജില്ലാ ഭാരവാഹികളായ രാജേഷ് പുല്‍പ്പള്ളി, കെ.വി. ഹൈദ്രു, സുകുമാരന്‍...

നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

കൽപറ്റ: കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന വകുപ്പും സംരഭകത്വ മന്ത്രാലയവും കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പും സംയുക്തമായി വ്യവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 ന് രാവിലെ 10 മുതല്‍ 12.30 വരെ കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍...

ഇന്നിന്റെ യുവത്വം ശ്രദ്ധയും കരുതലും; പ്രഭാഷണം നടത്തി

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ മഹൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന പരിപാടിയോടനുബന്ധിച്ച് ഇന്നിന്റെ യുവത്വം ശ്രദ്ധയും കരുതലും എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.ആർ ബാബുരാജ് വിഷായവതരണം നടത്തി. ശിഹാബുദ്ധീൻ ദാരിമി ഉദ്ഘാടനം ചെയ്തു. എ.വി അഷറഫ് അധ്യക്ഷത...

ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം

കൽപറ്റ: സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതി വയനാട് ജില്ലാ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവ. അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം....
Social profiles