സിമന്റ് വിലക്കയറ്റം: തിങ്കളാഴ്ച സിഡബ്ല്യുഎസ്എ സായാഹ്‌ന ധര്‍ണ

കല്‍പറ്റ: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍(സിഡബ്ല്യുഎസ്എ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച കല്‍പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി ടൗണുകളില്‍ സായാഹ്ന ധര്‍ണ നടത്തും.
നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സിമന്റ് വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചാണ് സമരമെന്നു സിഡബ്ല്യുഎസ്എ ജില്ലാ ഭാരവാഹികളായ രാജേഷ് പുല്‍പ്പള്ളി, കെ.വി. ഹൈദ്രു, സുകുമാരന്‍ മീനങ്ങാടി, പി.സി. സോജന്‍, ജി.ആര്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്രാന്‍ഡഡ് സിമിന്റുകളില്‍ മിക്ക ഇനങ്ങളുടെയും വില കുതിക്കുകയാണ്. ഒരു ചാക്ക് സിമന്റ് വില ഒരാഴ്ചയ്ക്കിടെ 80 രൂപ വരെ വര്‍ധിച്ചു. ഇതു സാധാരണക്കാര്‍ക്കു താങ്ങാവുന്നതിനും അപ്പുറമാണ്. ഉത്പാദകര്‍ ഇഷ്ടാനുസരണം സിമന്റ് വില വര്‍ധിപ്പിക്കുന്നതിനു തടയിടാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകുന്നില്ല. ബ്രാന്‍ഡഡ് സിമന്റുകളുടെ വിലക്കയറ്റം മറയാക്കി ചാക്കില്‍ ഉത്പന്നത്തെക്കുറിച്ചുള്ള ഒരു വിവരവും രേഖപ്പെടുത്താത്ത സിമന്റ് വന്‍ തോതില്‍ വിറ്റഴിയുന്നതായും സിഡബ്ല്യുഎസ്എ ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles