നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

കൽപറ്റ: കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന വകുപ്പും സംരഭകത്വ മന്ത്രാലയവും കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പും സംയുക്തമായി വ്യവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 ന് രാവിലെ 10 മുതല്‍ 12.30 വരെ കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള നടത്തുന്നു. മേളയില്‍ ജില്ലയിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കും. എഞ്ചിനീയറിംഗ്/നോണ്‍ എഞ്ചിനീയറിംഗ് ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ എന്നിവ സഹിതം മേളയില്‍ ഹാജരാകണം. ഫോണ്‍: 04936 205519, 9497825130.

0Shares

Leave a Reply

Your email address will not be published.

Social profiles