നാഷണല്‍ സിമ്പോസിയം ആന്‍ഡ് റിസര്‍ച്ച് കോളോക്കിയത്തിന് വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ തുടക്കമായി

മാനന്തവാടി: രണ്ടാമത് നാഷണല്‍ സിമ്പോസിയം ആന്‍ഡ് റിസര്‍ച്ച് കോളോക്കിയത്തിന് വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ തുടക്കമായി. IEEE Student Branch GEC വയനാടും, IEEE IA /IE/PELS JT ചാപ്റ്റര്‍ കേരള സെക്ഷനും TEQIP II സഹകരണത്തോടെ സംയുക്തമായി നടത്തുന്ന പരിപാടിയില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് മേഖലയില്‍ വന്നിരിക്കുന്ന സമീപകാല പ്രവണതകളെ കുറിച്ചുള്ള തിരഞ്ഞെടുത്ത 23 ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനായി IIT, NIT ഉള്‍പ്പെടെയുള്ള വിവിധ എഞ്ചിനീറിങ് കോളേജുകളിലെ M Tech വിദ്യാര്‍ത്ഥികളും, PHD ഗവേഷണ വിദ്യാര്‍ത്ഥികളും എത്തിച്ചേര്‍ന്നിട്ടുണ്ട്. എപിജെ അബ്ദുല്‍ കലാം ടെക്‌നോളോജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായ ഡോ.രാജശ്രീ എം.എസ് സിമ്പോസിയം ഉദ്ഘാടനം ചെയ്തു. ഡോ. ഉണ്ണികൃഷ്ണന്‍ പി. വി (മെമ്പര്‍ സെക്രട്ടറി, K-DISC) വിശിഷ്ടാതിഥിയായി. പ്രിന്‍സിപ്പല്‍ ഡോ. അനിത വി. എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. സുരേഷ് കെ (ഡീന്‍ അക്കാഡമിക്), ഡോ. സജീവ് ജി. പി (HOD ECE), അബ്ദുല്‍ റഹ്മാന്‍ (PTA വൈസ് പ്രസിഡന്റ്), അജയ് തോമസ് (അലൂമ്‌നി അസോസിയേഷന്‍), അഫ്ത്താര്‍ (കോളേജ് യൂണിയന്‍ മെമ്പര്‍) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഡോ. പി.ജയപ്രകാശിന്റെ നേതൃത്വത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ രണ്ടു ദിവസങ്ങളിലായി ഐഐടി, NIT ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രൊഫ. ഡി. പി. കൊത്താരി (ഐഐടി ഡല്‍ഹി), ഡോ. റിജില്‍ രാംചന്ദ്, ഡോ. പ്രവീണ്‍ ശങ്കരന്‍, ഡോ. മധുകുമാര്‍ എസ്. ഡി (എന്‍ഐടി കാലിക്കറ്റ്) എന്നീ പ്രശസ്തരായ അധ്യാപകര്‍ മുഖ്യ പ്രഭാഷണം നടത്തും. എപിജെ അബ്ദുല്‍ കലാം ടെക്‌നോളോജിക്കല്‍ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഡീന്‍ ഡോ. ഷാലിജ് പി.ആര്‍ ഇന്ന് നടക്കുന്ന സമാപന സമ്മേളനനത്തില്‍ വിശിഷ്ടാതിഥിയായിരിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles