പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു വിജയം

പുല്‍പള്ളി: സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ഉജ്വല വിജയം. ഭരണസമിതിയിലെ 11 സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കെ.എല്‍.എല്‍ദോസ്, എന്‍.യു.ജോര്‍ജ്, കെ.എല്‍.ടോമി, പി.വി.പ്രേമരാജന്‍, കെ.എം.മാത്യു, ടി.പി.ശശീന്ദ്രന്‍, അന്നമ്മ ചാക്കോ, മിനി റെജി, രാധാമണി വേണു, മണി ഇല്യമ്പത്ത്, സി.പി.ജോയി എന്നിവരാണ്...

രക്താര്‍ബുദം ബാധിച്ച യുവതി ചികിത്സാസഹായം തേടുന്നു

അനു ജോര്‍ജ് കുടുംബാംഗങ്ങള്‍ക്കൊപ്പം. മാനന്തവാടി: രക്താര്‍ബുദം ബാധിച്ച യുവതി ചികിത്സാസഹായം തേടുന്നു. കാട്ടിക്കുളം സ്വദേശിനി അനു ജോര്‍ജാണ്(36) വിദഗ്ധ ചികിത്സ തുടരുന്നതിനു സമൂഹത്തിന്റെ പിന്തുണ തേടുന്നത്. കോശം വേര്‍തിരിച്ചുള്ള ചികിത്സയാണ് അനുവിനു ആവശ്യം. ഇതിനു ഒന്നരക്കോടി രൂപയോളം ചെലവു വരും.വിദേശത്തു നഴ്‌സായി...

കേരള കോണ്‍ഗ്രസ്-എമ്മിനു മലബാറില്‍ മൂന്നു ജനറല്‍ സെക്രട്ടറിമാര്‍

കെ.ജെ.ദേവസ്യ കല്‍പറ്റ: കേരള കോണ്‍ഗ്രസ്-എമ്മിനു മലബാറില്‍ മൂന്നു ജനറല്‍ സെക്രട്ടറിമാര്‍. മൂന്നര പതിറ്റാണ്ടോളം വയനാട് ജില്ലാ പ്രസിഡന്റായിരുന്ന കേരള സെറാമിക്‌സ് ചെയര്‍മാന്‍ കെ.ജെ.ദേവസ്യ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറില്‍ സ്ഥാനാര്‍ഥിയായിരുന്ന സജി കുറ്റിയാനിമറ്റം(ഇരിക്കൂര്‍), കേരള വാട്ടര്‍ അതോറിറ്റി അംഗം ജോസ് ജോസഫ്(പാലക്കാട്)...

മൂപ്പൈനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിനു പി.പി.എ കരീമിന്റെ പേരിട്ടു

മൂപ്പൈനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. കല്‍പ്പറ്റ: മൂപ്പൈനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിനു അടുത്തിടെ നിര്യാതനായ പ്രഥമ പ്രസിഡന്റ് പി.പി.എ കരീമിന്റെ പേരിട്ടു. ഒരേ സമയം 250ല്‍ അധികം ആളുകള്‍ക്കു ഇരിക്കാന്‍ സൗകര്യമുള്ള ഹാളിന്റെ ഉദ്ഘാടനം...

തൊഴിലുറപ്പ് പണിപ്പുര ഉദ്ഘാടനം ചെയ്തു

ഇരുമ്പുപാലം ഊരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച പണിപ്പുരയുടെയും കൂണ്‍കൃഷി വിളവെടുപ്പിന്റെയു ഉദ്ഘാടനം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ നിര്‍വഹിക്കുന്നു. കാട്ടിക്കുളം: തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരില്‍ കൂണ്‍ കൃഷി സംരംഭണവുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പദ്ധതിയില്‍...

ദേവപാലന്‍ രക്തസാക്ഷി അനുസ്മരണ യോഗം

ദേവപാലന്‍ രക്തസാക്ഷി അനുസ്മരണ യോഗം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി യോഗം ഉദ്ഘാടനം ചെയ്യുന്നു. കോട്ടത്തറ: എസ്.എഫ്.ഐ കോട്ടത്തറ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ദേവപാലന്‍ രക്തസാക്ഷി അനുസ്മരണം നടത്തി. കോട്ടത്തറയില്‍ വിദ്യാര്‍ഥി കൂട്ടായ്മയും റാലിയും നടന്നു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി...

അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിലെ കല്ലറകള്‍ തകര്‍ത്തു

അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിലെ കല്ലറകള്‍ തകര്‍ത്ത നിലയിൽ. മാനന്തവാടി: മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിലെ കല്ലറകള്‍ തകര്‍ത്തു. സാമൂഹ്യ വിരുദ്ധരാണെന്നു സംശയിക്കുന്നു. അഞ്ചോളം കല്ലറകള്‍ ഭാഗികമായി തകര്‍ത്തു. ചില കല്ലറകളുടെ മുകളിലെ ശിലാഫലകങ്ങള്‍ നീക്കം ചെയ്യുകയും, കുരിശ് മറിച്ചിടുകയും...

നാഷണല്‍ സിമ്പോസിയം ആന്‍ഡ് റിസര്‍ച്ച് കോളോക്കിയത്തിന് വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ തുടക്കമായി

മാനന്തവാടി: രണ്ടാമത് നാഷണല്‍ സിമ്പോസിയം ആന്‍ഡ് റിസര്‍ച്ച് കോളോക്കിയത്തിന് വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ തുടക്കമായി. IEEE Student Branch GEC വയനാടും, IEEE IA /IE/PELS JT ചാപ്റ്റര്‍ കേരള സെക്ഷനും TEQIP II സഹകരണത്തോടെ സംയുക്തമായി നടത്തുന്ന പരിപാടിയില്‍ ഇലക്ട്രിക്കല്‍,...

അച്യുത വാരിയര്‍ നിര്യാതനായി

മാനന്തവാടി: തിരുനെല്ലി അറവനാഴി മരുതിനകത്ത് അച്യുത വാരിയര്‍ (82)നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കള്‍: പ്രദീപന്‍ (കൊട്ടിയൂര്‍ ദേവസ്വം), പ്രകാശ്. മരുമക്കള്‍: ബിജി, ശ്രീലത. സഹോദരങ്ങള്‍: നാരായണിക്കുട്ടി, ആനന്ദവല്ലി, പരേതരായ അനന്തവാരിയര്‍, പ്രഭാകരവാരിയര്‍.

കടുവ ആക്രമണം: അടിയന്തര സഹായം നല്‍കണമെന്നു അഖിലേന്ത്യാ കിസാന്‍സഭ

കടുവയുടെ ആക്രമണം നടന്ന മുണ്ടക്കൊല്ലി, വല്ലത്തൂര്‍ പ്രദേശങ്ങളില്‍ അഖിലേന്ത്യാ കിസാന്‍ സഭ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നു. സുല്‍ത്താന്‍ ബത്തേരി: മുണ്ടക്കല്ലി, വല്ലത്തുര്‍ പ്രദേശങ്ങളില്‍ കടുവയുടെ ആക്രമണത്തില്‍ ചാകുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത പശുക്കളുടെ ഉടമകള്‍ക്കു അടിയന്തര സഹായം അനുവദിക്കണമെന്നു അഖിലേന്ത്യാ കിസാന്‍സഭ...
Social profiles