മൂപ്പൈനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിനു പി.പി.എ കരീമിന്റെ പേരിട്ടു

മൂപ്പൈനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: മൂപ്പൈനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിനു അടുത്തിടെ നിര്യാതനായ പ്രഥമ പ്രസിഡന്റ് പി.പി.എ കരീമിന്റെ പേരിട്ടു. ഒരേ സമയം 250ല്‍ അധികം ആളുകള്‍ക്കു ഇരിക്കാന്‍ സൗകര്യമുള്ള ഹാളിന്റെ ഉദ്ഘാടനം ടി. സിദ്ദീഖ് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. ആര്‍. ഉണ്ണികൃഷ്ണന്‍, പി.കെ. സാലിം, യശോദ, യഹ്യാഖാന്‍ തലയ്ക്കല്‍, ബഷീറ അബൂബക്കര്‍, പി.വി. കുഞ്ഞിമുഹമ്മദ്, ഇ.വി. ശശിധരന്‍, എം. ബാപ്പുട്ടി, ജോസ് കണ്ടത്തില്‍, പ്രമോദ് കടലി, ഹരിഹരന്‍, ശിവന്‍, വി. കേശവന്‍, സംഗീത രാമകൃഷ്ണന്‍, കെ.കെ. സാജിത, നൗഷാദ് ഇട്ടാപ്പു, ദീപ, യശോദ ചന്ദ്രന്‍, വി.എന്‍. ശശീന്ദ്രന്‍, ഷൈബാന്‍ സലാം, ഡയാന മച്ചാദോ, അഷ്‌കര്‍ അലി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത സ്വാഗതവും സെക്രട്ടറി എം. ഷാജു നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles