രക്താര്‍ബുദം ബാധിച്ച യുവതി ചികിത്സാസഹായം തേടുന്നു

അനു ജോര്‍ജ് കുടുംബാംഗങ്ങള്‍ക്കൊപ്പം.

മാനന്തവാടി: രക്താര്‍ബുദം ബാധിച്ച യുവതി ചികിത്സാസഹായം തേടുന്നു. കാട്ടിക്കുളം സ്വദേശിനി അനു ജോര്‍ജാണ്(36) വിദഗ്ധ ചികിത്സ തുടരുന്നതിനു സമൂഹത്തിന്റെ പിന്തുണ തേടുന്നത്. കോശം വേര്‍തിരിച്ചുള്ള ചികിത്സയാണ് അനുവിനു ആവശ്യം. ഇതിനു ഒന്നരക്കോടി രൂപയോളം ചെലവു വരും.
വിദേശത്തു നഴ്‌സായി ജോലി ചെയ്യുന്നതിനിടെയാണ് അനു രോഗിയായത്. നാട്ടിലെത്തി പരിശോധിച്ചപ്പോഴാണ് രക്താര്‍ബുദമാണെന്നു സ്ഥിരീകരിച്ചത്. 2020 ഡിസംബറില്‍ കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ തുടങ്ങി. ഇതിനകം ചികിത്സയ്ക്കു ലക്ഷക്കണക്കിനു രൂപ ചെലവായി. വീട് ഉള്‍പ്പെടെ പണയത്തിലായി. രോഗം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ കോശം വേര്‍തിരിച്ചുള്ള ചികിത്സയ്ക്കു ഇസ്രയീലില്‍ പോകണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഈ തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അനുവിന്റെ കുടുംബം. രണ്ടു പെണ്‍മക്കളുടെ അമ്മയുമാണ് അനു. ഭര്‍ത്താവ് മാര്‍ട്ടിന്‍ ജോര്‍ജ് ഇറാഖില്‍ നഴ്‌സായിരുന്നു. ഭാര്യയെ പരിചരിക്കുന്നതിനു അദ്ദേഹത്തിനു ജോലി ഉപേക്ഷിക്കേണ്ടിവന്നു. ജീവിത സമ്പാദ്യമെല്ലാം ഇതിനകം ചികിത്സയ്ക്കായി ദമ്പതികള്‍ക്കു ചെലവഴിക്കേണ്ടിവന്നു. രണ്ട് പെണ്‍മക്കളുടെ അമ്മയുമായ അനുവിന്റെ ചികിത്സയ്ക്കു പണം കണ്ടെത്തുന്നതിനു പ്രദേശവാസികള്‍ ഒ.ആര്‍. കേളു എംഎല്‍എ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. സംഭാവനകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാലിക്കറ്റ് എന്‍.ഐ.ടി ബ്രാഞ്ചില്‍ അനു ജോര്‍ജിന്റെ പേരിലുള്ള 40819653306(ഐഎഫ്എസ്‌സി-എസ്ബിഐഎന്‍0002207) അയയ്ക്കാമെന്നു കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles