കേരള കോണ്‍ഗ്രസ്-എമ്മിനു മലബാറില്‍ മൂന്നു ജനറല്‍ സെക്രട്ടറിമാര്‍

കെ.ജെ.ദേവസ്യ

കല്‍പറ്റ: കേരള കോണ്‍ഗ്രസ്-എമ്മിനു മലബാറില്‍ മൂന്നു ജനറല്‍ സെക്രട്ടറിമാര്‍. മൂന്നര പതിറ്റാണ്ടോളം വയനാട് ജില്ലാ പ്രസിഡന്റായിരുന്ന കേരള സെറാമിക്‌സ് ചെയര്‍മാന്‍ കെ.ജെ.ദേവസ്യ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറില്‍ സ്ഥാനാര്‍ഥിയായിരുന്ന സജി കുറ്റിയാനിമറ്റം(ഇരിക്കൂര്‍), കേരള വാട്ടര്‍ അതോറിറ്റി അംഗം ജോസ് ജോസഫ്(പാലക്കാട്) എന്നിവരാണ് മലബാര്‍ മേഖലയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായത്. ഭാരവാഹിത്വത്തിലേക്കു സെമി കാഡര്‍ സ്വഭാവത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയപ്പോഴാണ് മലബാറിന്റെ പ്രാതിനിധ്യം വര്‍ധിച്ചത്. ഇതാദ്യമായാണ് മലബാറില്‍നിന്നു മൂന്നു പേര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരാകുന്നത്. പാര്‍ട്ടി ഹൈപവര്‍ കമ്മിറ്റിയില്‍ അഡ്വ.മാത്യു കുന്നപ്പള്ളിയെ(കണ്ണൂര്‍) അംഗമാക്കിയതും മലബാറിനു ലഭിച്ച അംഗീകാരമായി.

0Shares

Leave a Reply

Your email address will not be published.

Social profiles