സൗജന്യ ഹൃദയരോഗ നിർണയ ക്യാമ്പ് നടത്തി

സൗജന്യ ഹൃദയരോഗ നിർണയ ക്യാമ്പിന്റെ ഉദ്ഘാടനം ടി. സിദ്ദിഖ് എം.എൽ.എ നിർവഹിക്കുന്നു.

കൽപറ്റ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു ഗൂഡലൂർ റൊട്ടറി ക്ലബിന്റെയും ലിയോ ഹോസ്പിറ്റൽ, ലിയോ മെട്രോ കാർഡിയക് സെന്റർ, മെട്രോ മെഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഹൃദയരോഗ നിർണയ ക്യാമ്പ് ലിയോ ഹിസ്‌പിറ്റലിൽ നടത്തി. ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘടനം ചെയ്തു. ഡോക്ടർമാരായ വി. നന്ദകുമാർ, പി.പി മുഹമ്മദ്‌ മുസ്തഫ, അരുൺ ഗോപി, ജനീൽ മുസ്തഫ, കമരാൻ അഹമ്മദ്‌, ജ്യോതിഷ് വിജയ്, ബൈജു എന്നിവർ സന്നിഹിതരായിരുന്നു, കാർഡിയക് സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ടി.പി.വി സുരേന്ദ്രൻ, ഹെഡ് അഡ്മിനിസ്ട്രേഷൻ ടി.പി.വി രവീന്ദ്രൻ നേതൃത്വം നൽകി. വയനാട്, ഗൂഡലൂർ റൊട്ടറി ക്ലബിനെ പ്രധിനിധീകരിച്ച് റൊട്ടറി ക്ലബ്‌ അംഗങ്ങളും പങ്കെടുത്തുമ 450 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ സൗജന്യ രക്ത പരിശോധന, ഇസിജി, ആവശ്യമുള്ളവർക്ക്‌ എക്കോ ടി.എം.ടി ടെസ്റ്റ്‌ എന്നിവ ചെയ്യാൻ ഡേറ്റ് കൊടുത്തു, ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി വേണ്ടവർ പ്രാദേശിക റൊട്ടറി ക്ലബ്ബുകളെ സമീപിക്കുവാനും നിർദേശിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles