ഐ.സി.എ. ചെസ് : റോഹന്‍ എബി ചാമ്പ്യന്‍

സുല്‍ത്താന്‍ബത്തേരി: വയനാട് ചെസ് അക്കാദമി ഹോട്ടല്‍ റീജന്‍സിയില്‍ 1500ല്‍ താഴെ ഫിഡേ റേറ്റിംഗ് ഉള്ളവര്‍ക്കായി നടത്തിയ ചെസ് മത്സരത്തില്‍ വയനാടിന്റെ ജൂനിയര്‍ താരം രോഹന്‍ എബി ഏഴ് റൗണ്ടുകളില്‍ ആറര പോയിന്റ് നേടി ചാമ്പ്യനായി. വയനാടിന്റെതന്നെ ജൂനിയര്‍ താരങ്ങളായ ശ്രീരാഗ് പദ്മന്‍,എം.എസ്.ആബേല്‍...

പുത്തൂര്‍വയലില്‍ 15 കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കല്‍പറ്റ: പുത്തൂര്‍വയലില്‍ 15 കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇവര്‍ക്കു സ്വീകരണം നല്‍കുന്നതിനു പാര്‍ട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.പി.എമ്മും പിണറായി സര്‍ക്കാരും നടപ്പിലാക്കുന്നത് ബി.ജെ.പി നയങ്ങളാണെന്നു അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പറ്റ...

വാച്ച്മാന്‍ നിയമനം

മീനങ്ങാടി:ഗവ.പോളിടെക്‌നിക് കോളേജിലെ ലേഡീസ് ഹോസ്റ്റലില്‍ ദിവസവേതനടിസ്ഥാനത്തില്‍ വാച്ചമാനെ നിയമിക്കുന്നു. ഏഴാംക്ലാസ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. വാച്ച്മാന്‍ കം സെക്യൂരിറ്റി മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്കും മീനങ്ങാടി പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ക്കു യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി 13നു രാവിലെ 10നു കൂടിക്കാഴ്ചയില്‍...

കെ.സി.സൂപ്പിക്കുട്ടി നിര്യാതനായി

കല്‍പറ്റ: സോഷ്യലിസ്റ്റ് പ്രവര്‍ത്തകനായിരുന്ന കമ്പളക്കാട് കെ.സി.സൂപ്പിക്കുട്ടി(75)നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10നു പള്ളിമുക്ക് വലിയ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: പരേതയായ നബീസ. മക്കള്‍: സമീര്‍, സുനീറ. മരുമക്കള്‍: ലത്തീഫ്, നുസ്രത്ത്.

‘വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്നു കൈകാര്യം ചെയ്യണം’

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ വയനാട് കലക്ടറേറ്റില്‍ നടത്തിയ സിറ്റിംഗില്‍നിന്ന്. കല്‍പറ്റ: വിവാരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്നു കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുല്‍ ഹക്കീം. വയനാട് കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ കേസുകള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....

രാത്രികാല വനയാത്ര പദ്ധതി വിലക്കണം-പ്രകൃതി സംരക്ഷണ സമിതി

കെ.എസ്.ആര്‍.ടി.സി രാത്രികാല വനയാത്രയ്ക്കായി സജ്ജമാക്കുന്ന ബസുകളില്‍ ഒന്ന്. കല്‍പറ്റ: കെ.എസ്.ആര്‍.ടി.സിയുടെ രാത്രികാല വനയാത്ര പദ്ധതി വിലക്കണമെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍നിന്നു പ്രത്യേകം സജ്ജമാക്കിയ രണ്ടു ബസുകളില്‍ യാത്രക്കാരില്‍നിന്നു 300 രൂപ വീതം ഫീസ് ഇടാക്കി രാത്രികാല...

കഞ്ചാവുമായി മലപ്പുറം സ്വദേശി മുത്തങ്ങയില്‍ അറസ്റ്റില്‍

മുത്തങ്ങ: കഞ്ചാവുമായി മലപ്പുറം സ്വദേശിയെ മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് പിടികൂടി. തിരൂര്‍ കോട്ടക്കല്‍ പാറയില്‍ സ്ട്രീറ്റ് ദേശം മുതുവോടന്‍ വീട്ടില്‍ എം. ജാസിര്‍ (35) എന്നയാളെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്....

ലഹരി വിരുദ്ധ ക്യാമ്പയിൻ; യൂത്ത് വിംഗും പങ്കാളികളാകും

കൽപറ്റ: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ യൂത്ത് വിംഗും പങ്കാളികളാകുന്നതിന് ജില്ലാ കൗൺസിൽയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യൂണിറ്റുകളിൽ ബോധവത്കരണ സെമിനാർ, പ്രചരണ ജാഥകൾ, ബൈക്ക് - സൈക്കിൾ റാലി, തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ...

കലാകാരൻമാർക്ക് പെൻഷൻ അനുവദിക്കണം; കേരളാ സ്റ്റേജ് വർക്കേഴ്സ് യൂണിയൻ

കൽപറ്റ: സാംസ്കാരിക പ്രവർത്തകക്ഷേമനിധിയിൽ ചേരാൻ സാധിക്കാതെ പോയ അറുപത് വയസ്സ് കഴിഞ്ഞ മുഴുവൻ കലാകാരൻമാർക്കും പെൻഷൻ അനുവദിക്കണമെന്ന് കേരളാ സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.വി. ബേബി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു....

സൗജന്യ ഹൃദയരോഗ നിർണയ ക്യാമ്പ് നടത്തി

സൗജന്യ ഹൃദയരോഗ നിർണയ ക്യാമ്പിന്റെ ഉദ്ഘാടനം ടി. സിദ്ദിഖ് എം.എൽ.എ നിർവഹിക്കുന്നു. കൽപറ്റ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു ഗൂഡലൂർ റൊട്ടറി ക്ലബിന്റെയും ലിയോ ഹോസ്പിറ്റൽ, ലിയോ മെട്രോ കാർഡിയക് സെന്റർ, മെട്രോ മെഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഹൃദയരോഗ നിർണയ ക്യാമ്പ് ലിയോ...
Social profiles