ഇന്ധന വിലക്കയറ്റം: എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി

മാനന്തവാടി പോസ്റ്റ് ഓഫീസിനു മുന്നില്‍ എല്‍.ഡി.എഫ് സമരം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും ഇന്ധന, പാചകവാതക വിലക്കയറ്റത്തിലും പ്രതിഷേധിച്ചായിരുന്നു സമരം. ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വി.കെ.ശശിധരന്‍ അധ്യക്ഷത വഹിച്ചു. കെ.ടി.അബ്ദുല്ല, ടോണി ജോര്‍ജ്, അസീസ് മാനന്തവാടി, ഡോ.ഗോകുല്‍ദേവ് എന്നിവര്‍ പ്രസംഗിച്ചു. എം.റജീഷ് സ്വാഗതവും സണ്ണി ജോര്‍ജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles