അഞ്ചു ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി പിടിയില്‍

മുത്തങ്ങയില്‍ മയക്കുമരുന്നുമായി പിടിയിലായ യുവാവ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം.

ബത്തേരി: അതിമാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി വയനാട്ടിലെ മുത്തങ്ങയില്‍ പിടിയിലായി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി കെ.പി.ഷഹനൂഫിനെയാണ്(33) 80 ഗ്രാം എം.ഡി.എം.എ സഹിതം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബി.ബാബുരാജ്, കെ.ജി.ശശികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ദേവ്, പി.പി.ജിതിന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്. കര്‍ണാടകയില്‍നിന്നുള്ള ബസില്‍ പകല്‍ നടത്തിയ പരിശോധനയിലാണ് യാത്രക്കാരനായ ഷഹനൂഫില്‍നിന്നു മയക്കുമരുന്നു കണ്ടെത്തിയത്. രഹസ്യവിപണിയില്‍ ഇതിനു അഞ്ചു ലക്ഷം രൂപ വിലമതിക്കും. എന്‍.ഡി.പി.എസ് നിയമപ്രരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published.

Social profiles