വിലയില്‍ ഡബിള്‍ സെഞ്ചുറിയടിച്ച് ചെറുനാരങ്ങ

മാനന്തവാടി: ചെറുനാരങ്ങ വില ഇപ്പോള്‍ വിപണിയില്‍ അത്ര ചെറുതല്ല. ചരിത്രത്തിലാദ്യമായി വിലയില്‍ ഡബിള്‍ സെഞ്ചുറിയടിച്ച് കുതിക്കുകയാണ് ചെറുനാരങ്ങ. വേനലില്‍ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില വര്‍ധനവിന് കാരണം. ഇതാദ്യമായി 200 കടന്ന് കുതിക്കുകയാണ് ഒരു കിലോ ചെറുനാരങ്ങയുടെ വില. മൂപ്പെത്താത്ത പച്ച ചെറുനാരങ്ങക്ക് കിലോക്ക് 180 രൂപയാണ് വില. മുന്‍പ് 20 രൂപക്ക് ഒരു കിലോ നാരങ്ങ കിട്ടുമായിരുന്നു. ഇപ്പോള്‍ ഈ തുകക്ക് മൂന്നു നാരങ്ങ തികച്ച് കിട്ടില്ല. നാരങ്ങയൊന്നിന് 7 മുതല്‍ 8 രൂപ വരെയാണ് വില. തമിഴ്‌നാട്ടിലെ പുളിയന്‍കുടി, മധുര, രാജമുടി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് നാരങ്ങ എത്തുന്നത്. കയറ്റുമതി കൂടിയതും തമിഴ്‌നാട്ടിലെ ഉത്സവങ്ങള്‍ക്ക് മാല ചാര്‍ത്താനായി വലിയതോതില്‍ നാരങ്ങയുടെ ഉപയോഗം വന്നതുമാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം.

Leave a Reply

Your email address will not be published.

Social profiles