തെരുവുനായ നിരവധി വളര്‍ത്തുനായ്ക്കളെ കടിച്ചു; ആശങ്കയില്‍ ജനം

കരിങ്കുറ്റി(വയനാട്): പേവിഷബാധ സംശയിക്കുന്ന തെരുവുനായ നിരവധി വളര്‍ത്തുനായ്ക്കളെ കടിച്ചത് കോട്ടത്തറ പഞ്ചായത്തിലെ മലന്തോട്ടം, നാടുകാണിക്കുന്ന് പ്രദേശങ്ങളിലെ ജനങ്ങളെ ആശങ്കയിലാക്കി. എങ്ങുനിന്നോ എത്തിയ നായ വ്യാഴാഴ്ച വൈകുന്നേരമാണ് മലന്തോട്ടത്തിലും നാടുകാണിക്കുന്നിലും എത്തിയത്. വീടുകളില്‍ കെട്ടിയിട്ടു വളര്‍ത്തുന്ന നായ്ക്കളെയും ഇതു കടിച്ചു. ആളുകളെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും കടിയേറ്റില്ല. സാഹസികമായി പിടികൂടിയ നായയെ പരിശോധനയ്ക്കു കൊണ്ടുപോകുന്നതിനായി നാട്ടുകാര്‍ ബന്ധപ്പെട്ടപ്പോള്‍ വെള്ളിയാഴ്ച എത്തിക്കാനാണ് പൂക്കോട് സര്‍വകലാശാലയിലെ വെറ്ററിനറി ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ചു നായയെ ഇന്നു രാവിലെ ആശുപത്രിയില്‍ എത്തിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ കല്‍പറ്റയില്‍ കുട്ടികളടക്കം 31 പേരെ കടിച്ച തെരുവുനായയില്‍ പേ ബാധ സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published.

Social profiles