വയനാട് റവന്യൂ കലാകായിക മേള: ഉദ്യോഗസ്ഥ പങ്കാളിത്തം ശ്രദ്ധേയമാകുന്നു

കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളില്‍ റവന്യൂ കലാകായിക മേള ജില്ലാ കലക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വയനാട് റവന്യൂ കലാകായിക മേളയില്‍ ഉദ്യോഗസ്ഥ പങ്കാളിത്തം ശ്രദ്ധേയമാകുന്നു. ജില്ലയില്‍ ആദ്യമായാണ് എല്ലാ റവന്യു ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം ഉറപ്പാക്കി മേള. പതിമൂന്ന് ദിവസം നീളുന്ന മേളയില്‍ അഞ്ഞൂറോളം പ്രതിഭകള്‍ പങ്കെടുക്കും. വിവിധ കേന്ദ്രങ്ങളിലായി 23 ഇനങ്ങളില്‍ കലാമത്സരവും 10 ഇനങ്ങളില്‍ കായിക മത്സരവും ഉണ്ടാകും. റവന്യു ജീവനക്കാരുടെ കലാകായിക മികവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മേള. കല്‍പറ്റ എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ ജില്ലാ കലക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ.ഷാജു, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) കെ.ഗോപിനാഥ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) ജി.നിര്‍മല്‍ കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ (എന്‍.ആര്‍ ) കെ.ദേവകി എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles