എസ്.ഡി.പി.ഐ ഇഫ്താര്‍ സംഗമം നടത്തി

കല്‍പറ്റ ഗ്രീന്‍ ഗെയ്റ്റ് റിസോര്‍ട്ടില്‍ എസ്.ഡി.പി.ഐ ഇഫ്താര്‍ സംഗമം സംസ്ഥാന സെക്രട്ടറി പി.ജമീല ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വയനാട്ടിലെ മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി ഗ്രീന്‍ ഗെയ്റ്റ് റിസോര്‍ട്ടില്‍
ഇഫ്താര്‍ സംഗമം നടത്തി. സംസ്ഥാന സെക്രട്ടറി പി.ജമീല ഉദ്ഘാടനം ചെയ്തു. ശാന്തിയുടെ സന്ദേശങ്ങളാകേണ്ട ആഘോഷങ്ങള്‍പോലും വര്‍ഗീയ വിദ്വേഷങ്ങള്‍ക്ക് പ്രചാരണായുധമാക്കപ്പെടുകയാണെന്നു അവര്‍ പറഞ്ഞു. മതസൗഹാര്‍ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമാവണം ഇഫ്താര്‍ മീറ്റുകളെന്നു ജമീല അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എ.അയ്യൂബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.നാസര്‍ സന്ദേശം നല്‍കി. പി.മുഹമ്മലി (എസ്.ഡി.ടി.യു), നൂര്‍ജഹാന്‍ (വിം), സി.വി.ഷിബു (കേരളഭൂഷണം) എന്നിവര്‍ പ്രസംഗിച്ചു. ഇ.ഉസ്മാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ബബിത ശ്രീനു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles