സ്വതന്ത്ര കര്‍ഷക സംഘം നേതാക്കള്‍ രാജേഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു

തിരുനെല്ലിയില്‍ ആത്മഹത്യ ചെയ്ത യുവകര്‍ഷകന്‍ കെ.വി.രാജേഷിന്റെ കുടുംബത്തെ സ്വതന്ത്ര കര്‍ഷക സംഘം നേതാക്കള്‍ സന്ദര്‍ശിക്കുന്നു.

മാനന്തവാടി: തിരുനെല്ലിയില്‍ ആത്മഹത്യ ചെയ്ത യുവകര്‍ഷകന്‍ കെ.വി.രാജേഷിന്റെ കുടുംബത്തെ സ്വതന്ത്ര കര്‍ഷക സംഘം നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഖാലിദ് രാജ, ജില്ലാ പ്രസിഡന്റ് വി.അസൈനാര്‍ ഹാജി, ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്‍ അസീസ്, മണ്ഡലം വൈസ് പ്രസിഡന്റ് മൊയ്തു കാട്ടിക്കുളം എന്നിവരാണ് രാജേഷിന്റെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ അവര്‍ ആശ്വസിപ്പിച്ചു. രാജേഷിന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കണമെന്നും ഭാര്യക്കു ജോലി നല്‍കണമെന്നും സര്‍ക്കാരിനോടു ആവശ്യപ്പെടുമെന്നു നേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles