റോഡ് നിര്‍മാണത്തിലെ അപാകം പരിഹരിക്കണമെന്ന്

വൈത്തിരി: വൈത്തിരി-പടിഞ്ഞാറത്തറ-തരുവണ റോഡ് പ്രവൃത്തിയില്‍ അപാകം ഉണ്ടെന്നു ആക്ഷേപം. പാതയില്‍ തരിയോട് പത്താംമൈലിനും എട്ടാം മൈലിനും ഇടയിലുള്ള ഭാഗത്ത് തറപ്പത്ത് ജോസഫിന്റെയും കൊച്ചുമല തങ്കന്റെയും വീടിനു ഇടയില്‍ 100 മീറ്റര്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇതു അവഗണിച്ചു റോഡ് പ്രവൃത്തി പുരോഗമിക്കുന്നതാണ് ആക്ഷേപത്തിനു ആധാരം. സംരക്ഷണ ഭിത്തി അടിയന്തരമായി പുനര്‍നിര്‍മിച്ചില്ലെങ്കില്‍ റോഡ് ഇടിയുമെന്നു പ്രദേശവാസികള്‍ പറയുന്നു. നിര്‍മാണം നടക്കുന്നതില്‍ ചില ഭാഗങ്ങൡ ആളുകള്‍ക്കു വീടുകളില്‍നിന്നു സുഗമമായി റോഡിലേക്ക് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. അപാകം അടിയന്തരമായി പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

0Shares

Leave a Reply

Your email address will not be published.

Social profiles