എന്‍.എം.ഡി.സിയുടെ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍

എന്‍.എം.ഡി.സിയുടെ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നതിന്റെ ഉദ്ഘാടനം കൊച്ചിയില്‍ സഹകരണ എക്‌സപോയില്‍ വ്യവസായ-നിയമ മന്ത്രി പി.രാജീവ് നിര്‍വഹിക്കുന്നു.

കൊച്ചി: എന്‍.എം.ഡി.സി പുതിയ ഉല്‍പന്നങ്ങള്‍ വിപണില്‍ ഇറക്കി. വയനാടന്‍ മസാല കാപ്പി, ഫില്‍ട്ടര്‍ കാപ്പി, ബ്ലന്റഡ് കാപ്പി, നവര അരി, മുളയരി, ചാമയരി, വാക്വം ഫ്രൈഡ്ചക്ക ചിപ്‌സ്, ഉണക്കക്കാന്താരിമുളക് എന്നീ എട്ടിനം ഉല്‍പന്നങ്ങളാണ് വിപണിയിലിറക്കിയത്. ഇതിന്റെ ഉദ്ഘാടനം കൊച്ചി മറൈന്‍ ഡ്രൈവില്‍ സഹകരണ എക്‌സ്‌പോയില്‍ വ്യവസായ-നിയമ മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. സഹകരണ സെക്രട്ടറി മിനി ആന്റണി, യു.എല്‍.സി.സി ചെയര്‍മാന്‍ രമേശന്‍ പാലേരി എന്നിവര്‍ മന്ത്രിയില്‍നിന്നു ഉല്‍പന്നങ്ങള്‍ സ്വീകരിച്ചു. എന്‍.എം.ഡി.സി ചെയര്‍മാന്‍ പി.സൈനുദ്ദീന്‍, വൈസ് ചെയര്‍മാന്‍ വി.പി.കുഞ്ഞികൃഷ്ണന്‍, ജനറല്‍ മാനേജര്‍ എം.കെ. വിപിന, അസിസ്റ്റന്റ് ബിസിനസ് മാനേജര്‍മാരായ ടി.കെ.നിഷാജ്, യദു ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles