കുന്നമ്പറ്റ ക്ഷേത്രത്തില്‍ ഉത്സവത്തിനു കൊടിയേറി

കല്‍പറ്റ: കുന്നമ്പറ്റ ശ്രീഭഗവതി ശാസ്താ ക്ഷേത്രത്തില്‍ അഞ്ചാമത് വാര്‍ഷിക മഹോത്സവത്തിനു തുടക്കമായി. മെയ് എട്ടു വരെ നീളുന്ന ഉത്സവത്തിനു വ്യാഴാഴ്ച രാവിലെ 7.30നായിരുന്നു കൊടിയേറ്റം. ഗണപതിഹോമം, ശ്രീകോവിലുകളില്‍ പൂജ, ദീപാരാധന, ദേവിക്കു വിളക്കുവെച്ച് അര്‍ച്ചന, അത്താഴപൂജ എന്നിവ വെള്ളിയാഴ്ചത്തെ കര്‍മങ്ങളാണ്. രാത്രി എട്ടിനു കലാപരിപാടികള്‍ ഉണ്ടാകും. ശനിയാഴ്ച രാവിലെ ആറിനു ഗണപതി ഹോമത്തെടെയാണ് പൂജകള്‍ക്കു തുടക്കം. വൈകുന്നേരം 6.30നു നഗരപ്രദക്ഷിണം. രാത്രി ഒമ്പതിനു ഗാനമേള. ഞായറാഴ്ച രാവിലെ പൂജകള്‍ക്കു ശേഷം കൊടിയിറക്ക്. എല്ലാ ദിവസവും അന്നദാനം ഉണ്ടാകും.

Leave a Reply

Your email address will not be published.

Social profiles