ഹൈദരലി തങ്ങള്‍ അനുസ്മരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

മേപ്പാടി പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിച്ച ഹൈദരലി തങ്ങള്‍ അനുസ്മരണവും, ഇഫ്താറും ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്യുന്നു

മേപ്പാടി: മേപ്പാടി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.പി.എ കരീം ഉദ്ഘടനം ചെയ്തു. ടി റിയാസ് അധ്യക്ഷത വഹിച്ചു. ആസിഫ് വാഫി റിപ്പണ്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ടി ഹംസ, പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രസിഡന്റ് കാരാടന്‍ നജീബ്, സെക്രട്ടറി പി.കെ അഷ്റഫ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സി.ടി ഹുനൈസ്, സെക്രട്ടറി സി ശിഹാബ്, ബി നാസര്‍ സംസാരിച്ചു. സെക്രട്ടറി സി ഹാരിസ് സ്വാഗതവും പി.കെ ജലീല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles