ജനതാദള്‍-എസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

ജനതാദള്‍-എസില്‍ ചേര്‍ന്നവര്‍ക്കു കല്‍പറ്റയില്‍ നല്‍കിയ സ്വീകരണത്തില്‍ സി.പി.റഹീസിനു സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ.എസ്.പ്രദീപ്കുമാര്‍ പതാക കൈമാറുന്നു.

കല്‍പറ്റ: എല്‍.ജെ.ഡി ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍നിന്നു രാജിവെച്ച് ജനതാദള്‍-എസില്‍ ചേര്‍ന്നവര്‍ക്കു പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പുതുതായി പാര്‍ട്ടിയിലെത്തിയ സി.പി.റഹീസിനു പതാക കൈമാറി ജനതാദള്‍-എസ് സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ.എസ്.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളമട അധ്യക്ഷത വഹിച്ചു. നേതാക്കളായ സുബൈര്‍ കടന്നൊളി, പി.കെ.ബാബു, ജുനൈദ് കൈപ്പണി, അസീസ് മാനന്തവാടി, നിസാര്‍ പള്ളിമുക്ക്, ഹസീം പനമരം, പ്രവീണ്‍കുമാര്‍, വൈശാഖ്, തദ്ദേശ് ഗോപി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles