എഡ്യു കോണ്‍ക്ലേവ് സംഘടിപ്പിച്ചു

എഡ്യു കോണ്‍ക്ലേവ് ടീം ഡ്രൈവ് ഏകദിന ക്യാമ്പ് വയനാട് ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: വിദ്യാഭ്യാസ രംഗത് വയനാട്ടില്‍ വിപ്ലവാത്മക മാറ്റങ്ങള്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമിയില്‍ വെച്ച് എസ് .കെ.എസ്.എസ്.എഫ് ട്രെന്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എഡ്യു കോണ്‍ക്ലേവ് എന്ന പേരില്‍ ടീം ഡ്രൈവ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുലത്തീ വാഫി അദ്ധ്യക്ഷത വഹിച്ചു. സലാം മലയമ്മ, അബ്ബാസ് വാഫി, നൗഫല്‍ മാസ്റ്റര്‍ വാകേരി, ആരിഫ് വാഫി, മുഹമ്മദ് റാഫി കെ ഇ, അയ്യൂബ് മാസ്റ്റര്‍ മാസ്റ്റര്‍ മുട്ടില്‍, ഷിഹാബുദ്ധീന്‍ വാഫി, അലി കെ വയനാട്, അസീസ് ഫൈസി മീനങ്ങാടി തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. ഇഫ്താര്‍ സംഗമത്തോടെ അവസാനിച്ച ഏകദിന ക്യാമ്പില്‍ രണ്ട് വര്‍ഷത്തേക്ക് വയനാട് ജില്ലയില്‍ നടപ്പില്‍ വരുത്താനുതകുന്ന വിദ്യാഭ്യാസ പ്രവര്‍ത്തങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.

Social profiles