വയനാട്ടില്‍ സി.പി.ഐ ലോക്കല്‍ സമ്മേളനങ്ങള്‍ക്കു തുടക്കമായി

സി.പി.ഐ പൂതാടി ലോക്കല്‍ സമ്മേളനം ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വയനാട്ടില്‍ സി.പി.ഐ ലോക്കല്‍ സമ്മേളനങ്ങള്‍ക്കു തുടക്കമായി. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായ മുറയ്ക്കാണ് ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിച്ചത്. പൂതാടി ലോക്കല്‍ സമ്മേളനം ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ്.സ്റ്റാന്‍ലിന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.സി.ഗോപാലന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.എം.സുധീഷ്, എന്‍.ഫാരീസ്, എസ്.ജി. സുകുമാരന്‍, എ.എ.സുധാകരന്‍, കെ.എം.ബാബു, കലേഷ് സത്യാലയം, ശ്രീജ എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ സെക്രട്ടറിയായി ടി.സി.ഗോപാലനെ വീണ്ടും തെരഞ്ഞെടുത്തു. ഷാജി വാകേരിയാണ് അസിസ്റ്റന്റ് സെക്രട്ടറി.

Leave a Reply

Your email address will not be published.

Social profiles