റിസോര്‍ട്ടില്‍ മരിച്ച സഞ്ചാരിയുടെ
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു വിട്ടു

മുഹമ്മദ് റിയാസ്.

മാനന്തവാടി: കോറോത്തിനു സമീപം റിസോര്‍ട്ടില്‍ മരിച്ച സഞ്ചാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു അയച്ചു. തമിഴുനാട് തിരുവള്ളൂര്‍ സ്വദേശി മുഹമ്മദ് റിയാസാണ്(40) മരിച്ചത്. ഇദ്ദേഹം ഉള്‍പ്പെടുന്ന നാലംഗ സംഘം ശനിയാഴ്ചയാണ് റിസോര്‍ട്ടില്‍ താമസത്തിനെത്തിയത്. ഞായറാഴ്ച രാവിലെ മുഹമ്മദ് റിയാസ് ഉണരാത്തതിനെത്തുടര്‍ന്നു പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കോറോം.

Leave a Reply

Your email address will not be published.

Social profiles