തേനെടുപ്പിനിടെ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ട് ചോലനായ്ക്കര്‍ മരിച്ചു

രാജന്‍

മൂപ്പൈനാട്(വയനാട്): വനത്തില്‍ തേനെടുപ്പിനിടെ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. മൂപ്പൈനാട് പരപ്പന്‍പാറ ചോലനായ്ക്ക കോളനിയിലെ വലിയവെളുത്തയുടെ മകന്‍ രാജന്‍(47), നിലമ്പൂര്‍ കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ നാലു മാസം പ്രായമുള്ള ആണ്‍ കുട്ടി എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് ആദിവാസികള്‍ സംഘമായി തേനെടുപ്പിനു നിലമ്പൂര്‍ അതിര്‍ത്തി വനത്തില്‍ പോയത്. രാജന്‍ തേനെടുക്കുന്നതിനിടെ മരത്തില്‍നിന്നു വീഴുകയായിരുന്നു. ഇതുകണ്ട് ഭയന്നോടിയ യുവതിയുടെ കൈയിലുണ്ടായിരുന്ന കുട്ടി കാട്ടരുവിയിലെ പാറക്കെട്ടില്‍ തെറിച്ചുവീണ് മരിച്ചുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.തേനീച്ചയുടെ ആക്രമണത്തെത്തുടര്‍ന്നാണ് സംഭവമെന്നും ആദിവാസികളില്‍ ചിലര്‍ പറയുന്നുണ്ട്. ഉള്‍വനത്തിന്റെ നടന്ന ദുരന്തം പുറംലോകം അറിയാന്‍ വൈകി. അഗ്നി-രക്ഷാസേനാംഗങ്ങളും മേപ്പാടി പോലീസും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നു പുറത്തെത്തിച്ച മൃതദേഹങ്ങള്‍ പാടിവയല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.

Social profiles