ജാമിഅ നൂരിയ്യ പരീക്ഷ: ജി.ടി.എം.ഒ കോളജിന് മികച്ച വിജയം

ജാമിഅ നൂരിയ്യ അറബിയ്യ ജൂനിയര്‍ കോളജ് പൊതു പരീക്ഷയില്‍ മികച്ച വിജയം നേടിയ ജി.ടി.എം.ഒ അറബിക് കോളജ് വിദ്യാര്‍ത്ഥികള്‍

ദേവര്‍ഷോല: ജാമിഅ നൂരിയ്യ അറബിയ്യ ജൂനിയര്‍ കോളജ് പൊതു പരീക്ഷയില്‍ ജി.ടി.എം. ഒ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ അറബിക് കോളജിലെ പ്രഥമ ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെല്ലാവരും ഉന്നത മാര്‍ക്കുകള്‍ കൈവരിച്ച് ജാമിഅയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരും, കമ്മിറ്റി ഭാരവാഹികളും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published.

Social profiles