കര്‍ഷകവിലാപയാത്ര രണ്ടാം ഘട്ടം മെയ് 6, 7 തിയ്യതികളില്‍

പുല്‍പള്ളി: ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ നേത്യത്വത്തില്‍ നടത്തുന്ന കര്‍ഷകവിലാപയാത്ര രണ്ടാം ഘട്ടം മാനന്തവാടി വൈത്തിരി താലുക്കുകളില്‍ മെയ് 6, 7 തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. നടവയലില്‍ എ.സി വര്‍ക്കി നഗറില്‍ നിന്ന് മാര്‍ച്ച് 31നും ഏപ്രില്‍ 1, 2 തീയ്യതികളില്‍ എഫ്ആര്‍ എഫ് ജില്ലാ ചെയര്‍മാന്‍ പി എം ജോര്‍ജ് നയിക്കുന്ന വാഹന പ്രചരണ ജാഥ മെയ് 6 ന് രാവിലെ പനമരത്ത് നിന്ന് ആരംഭിച്ച് 7ന് വൈകിട്ട് കല്‍പ്പറ്റയില്‍ സമാപിക്കും കര്‍ഷകരുടെ കടങ്ങള്‍ പുര്‍ണ്ണമായി എഴുതി തള്ളുക, വര്‍ദ്ധിപ്പിച്ച ഭൂനികുതി പിന്‍വലിക്കുക, കര്‍ഷകര്‍ക്ക് പതിനായിരം രുപ മാസ ശമ്പളം അനുവദിക്കുക, ഉദ്യേഗസ്ഥര്‍ വീടുകളില്‍ കയറി മാതപിതാക്കളെയും കുട്ടികളേയും ഭീഷണിപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കുക, കൃഷിഭവനുകളില്‍ നടീല്‍ വസ്തുക്കളുടെ വിതരണം ചെയ്യുന്നതിലുള്ള കൊള്ള അവസാനിപ്പിക്കുക. കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികര്‍ക്കും മോട്ടോര്‍ വാഹന തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്കും പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന കര്‍ഷക വിലാപയാത്രയില്‍ എഫ്ആര്‍ എഫ് നേതാക്കന്‍മാരായ എ.എന്‍ മുകുന്ദന്‍, ജില്ലാ കണ്‍വീനര്‍ എ സി തോമസ്, ജില്ലാ സെക്രട്ടറി അഡ്വ: പി.ജെ ജോര്‍ജ്, ടി ഇബ്രാഹിം എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കും. പനമരത്ത് നടക്കുന്ന കര്‍ഷകവിലാപയാതയുടെ ഉദ്ഘാടനം സംസ്ഥാന ചെയര്‍മാന്‍ ബേബി സഖറിയാസ് ഉദ്ഘാടനം ചെയ്യും സംസ്ഥാന ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ തോമസ്, സംസ്ഥാന കണ്‍വീനര്‍ എന്‍ ജെ ചാക്കോ മാനന്തവാടി രൂപത കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ: ജിജില്‍, ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടം, ജോസഫ് കടമാമറ്റം, ജോര്‍ജ് കൊല്ലപ്പള്ളി, അഡ്വ: വിനു തോമസ്, ഇ വി ജോയി, എന്നിവര്‍ ജാഥയില്‍ പങ്കെടുക്കുമെന്ന് എഫ് ആര്‍ എഫ് ജില്ലാ ചെയര്‍മാന്‍ പി എം ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles