കോണ്‍ഗ്രസ് സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ 27ന്

കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് പങ്കെടുക്കും

കല്‍പറ്റ: കോണ്‍ഗ്രസ് സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ 27ന് രാവിലെ 10 മണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, കെ പി സി സി ഭാരവാഹികള്‍, എം എല്‍ എമാര്‍, കെ പി സി സി, ഡി സി സി ഭാരവാഹികളടക്കമുള്ളവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനദ്രോഹ നടപടികള്‍ വിശദീകരിക്കുന്നതിനും, പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനുമാണ് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുന്നത്. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണം, 137 ചലഞ്ച്, മെമ്പര്‍ഷിപ്പ് വിതരണം എന്നിവയും കണ്‍വെന്‍ഷനില്‍ വിലയിരുത്തും.

Leave a Reply

Your email address will not be published.

Social profiles