സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ ജില്ലാ സമ്മേളനം സമാപിച്ചു

സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ ജില്ലാ പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എം.പി.കുഞ്ഞിക്കണാരന്‍ ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.പി കുഞ്ഞിക്കണാരന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പരിപാടിയുടെ കരട് പി.ബി. അംഗം ഡോ.പി.ജെ.ജയിംസ് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.ടി.പ്രേമാനന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 17 അംഗ ജില്ലാ കമ്മിറ്റി കെ.വി.പ്രകാശിനെ പുതിയ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വയനാട് മെഡിക്കല്‍ കോളജ് മടക്കിമലയില്‍ യാഥാര്‍ത്ഥ്യമാക്കുക, വിലക്കയറ്റം തടയുക, മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് കൃഷി ഭൂമി നല്‍കി ഭൂ ബന്ധങ്ങളില്‍ മാറ്റം വരുത്തുക, സില്‍വര്‍ ലൈന്‍, തുരങ്കപാത ഉപേക്ഷിക്കുക; ചുരമില്ലാ ബദല്‍ പാത വികസിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനമംഗീകരിച്ചു.

Leave a Reply

Your email address will not be published.

Social profiles