തെരുവുനായ ശല്യം ഉടന്‍ പരിഹരിക്കണം: എന്‍.സി.പി

കല്‍പ്പറ്റ: കല്‍പറ്റ മുനിസിപ്പാലിറ്റി പരിധിയില്‍ തെരുവുനായ ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റി അധികൃതര്‍ ഉടന്‍ പരിഹാരം കാണുകയും തെരുവ് നായ്ക്കള്‍ ക്ക് വേണ്ടി റെസ്‌ക്യൂ സെന്റര്‍ ആരംഭിക്കുകയും ചെയ്യണമെന്ന് എന്‍സിപി കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റി പരിധിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പേപ്പട്ടികള്‍ മുപ്പതിലധികം പേരെ കടിച്ചു പരിക്കേല്‍പ്പിക്കുകയും, കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ പുറത്തിറങ്ങുവാന്‍ ഭയപ്പെടുകയുമാണ്. ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ബ്ലോക്ക് പ്രസിഡന്റ് എപി ഷാബു അധ്യക്ഷത വഹിച്ചു. പി അശോകന്‍, അനൂപ് ജോജോ, വന്ദന ഷാജു, അഡ്വ: എം ശ്രീകുമാര്‍ ജോണി കൈതമറ്റം, പി ചന്ദ്രന്‍, കെ മുഹമ്മദലി, അഡ്വ: സണ്ണി പോള്‍, രാജന്‍ മൈക്കിള്‍, അബ്ദുല്‍ റഹ്‌മാന്‍, മനാഫ് മുട്ടില്‍, ശിഹാബ് പി, ഹമീദ് കണിയാമ്പറ്റ സംസാരിച്ചു.

Leave a Reply

Your email address will not be published.

Social profiles