വനിതകള്‍ക്കായി ഫ്‌ളോര്‍മില്‍ ആരംഭിച്ചു

നിരവില്‍പുഴയില്‍ ആരംഭിച്ച ഫ്‌ളോര്‍മില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: നിരവില്‍പുഴയില്‍ ആരംഭിച്ച ഫ്‌ളോര്‍മില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2022 – 23 വര്‍ഷത്തെ വനിത ഘടക പദ്ധതിയിലൂടെ വനിത സംരഭകര്‍ക്ക് നല്‍കുന്ന ധനസഹായം ഉപയോഗിച്ചാണ് മില്‍ നിര്‍മ്മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിജോള്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി ജോയ്‌സി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മൈമൂനത്ത്, ബ്ലോക്ക് മെമ്പര്‍മാരായ ചന്ദ്രന്‍ എം, ബാലന്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Social profiles