ജോയിന്റ് കൗണ്‍സില്‍ വയനാട് ജില്ലാ സമ്മേളനം മെയ് നാലിനു തുടങ്ങും
*പി.സന്തോഷ്‌കുമാര്‍ എം.പി ഉദ്ഘാടനം ചെയ്യും

മാനന്തവാടി: ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് വയനാട് ജില്ലാ സമ്മേളനം മെയ് നാല്, അഞ്ച് തീയതികളില്‍ മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ചേരുമെന്നു സ്വാഗതസംഘം ചെയര്‍മാന്‍ ഇ.ജെ.ബാബു, കണ്‍വീനര്‍ കെ.എ. േ്രപംജിത്ത്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ഷമീര്‍, ജില്ലാ പ്രൈസ് പ്രസിഡന്റ് ടി.ഡി.സുനില്‍മോന്‍, മേഖല സെക്രട്ടറി എന്‍.എം.മധു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് നാലിനു വൈകുന്നേരം 4.30നു നഗരത്തില്‍ വിളംബരജാഥയും തുടര്‍ന്നു ഗാന്ധി പാര്‍ക്കില്‍ ‘ഇന്ത്യന്‍ ദേശീയതയും പ്രതിസന്ധികളും’ എന്ന വിഷയത്തില്‍ സെമിനാറും നടത്തും. സെമിനാര്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. അഞ്ചിനു രാവിലെ 10നു പ്രതിനിധി സമ്മേളനം അഡ്വ.പി.സന്തോഷ്‌കുമാര്‍ എം.പി.ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഷാനവാസ്ഖാന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി കെ.എ.പ്രേംജിത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ആര്‍.ശ്രീനു വരവുചെലവു കണക്കും അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ.ആര്‍.സുധാകരന്‍ എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു യാത്രയയപ്പ് സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്യും ജോയിന്റ് കൗണ്‍സില്‍ മുന്‍ നേതക്കളായ സുകേശന്‍ ചൂലിക്കാട്, പി.എന്‍.മുരളിധരന്‍, ടി.ജെ.മോളി എന്നിവരെ ആദരിക്കും. ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.

Leave a Reply

Your email address will not be published.

Social profiles